India vs Australia 3rd ODI: India beat Australia by 7 wicketets, win series
ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും ടീം ഇന്ത്യ വെന്നിക്കൊടി നാട്ടി. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മികച്ച ബൗളിങിലൂടെ 230 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും എംഎസ് ധോണി (87*) പട നയിച്ചപ്പോള്‍ നാലു പന്തും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി.